സപ്തതി നിറവിൽ മാർപാപ്പ
Sunday, September 14, 2025 2:05 AM IST
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് 70-ാം വയസിലേക്ക്. ലൂയിസ് മാരിയസ് പ്രെവോസ്റ്റ്-മിൽഡ്രഡ് ആഗ്നസ് മാർട്ടിനസ് ദന്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1955 സെപ്റ്റംബർ 14നായിരുന്നുഅദ്ദേഹത്തിന്റെ ജനനം.
ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനെത്തുടർന്നു നടന്ന കോൺക്ലേവിൽ കഴിഞ്ഞ മേയ് എട്ടിനാണ് അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയും അഗസ്റ്റീനിയൻ സന്യാസമൂഹാംഗവും പെറുവിലെ മിഷനറിയുമായിരുന്ന കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച് പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. മേയ് 18ന് സ്ഥാനമേറ്റു.