അമ്മയെ കൊന്ന ഇന്ത്യൻ വംശജന് ജീവപര്യന്തം
Sunday, September 14, 2025 2:05 AM IST
ലണ്ടൻ: അമ്മയെ കൊന്ന ഇന്ത്യൻ വംശജന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ബിർമിങാം സ്വദേശി സുർജിത് സിംഗ് ആണ് ശിക്ഷിക്കപ്പെട്ടത്. 15 വർഷത്തേക്കു പരോൾ അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാൾ അമ്മ മോഹിന്ദർ കൗറിനെ കൊലപ്പെടുത്തിയത്. ലഹരിയിലായിരുന്ന പ്രതി, ടിവിയുടെ റിമോട്ട് കൺട്രോളിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അമ്മയെ മർദിച്ചുകൊലപ്പെടുത്തി എന്നാണ്.