ഇന്ത്യൻ വംശജനെ കഴുത്തറത്ത് കൊന്ന ക്യൂബക്കാരനെ യുഎസ് നാടുകടത്തും
Sunday, September 14, 2025 2:05 AM IST
ഡാളസ്: ഇന്ത്യൻ വംശജർ ചന്ദ്ര നാഗമല്ലയ്യയെ തലവെട്ടി കൊന്ന ക്യൂബക്കാരൻ യോർദാനിസ് കോബോസ് മാർട്ടീനസിനെ അമേരിക്കയിൽനിന്ന് നാടുകടത്തും. അനധികൃത കുടിയേറ്റക്കാരനായ മാർട്ടീനസിനെ നാടുകടത്താൻ നടപടികൾ ആരംഭിച്ചതായി കുടിയേറ്റ വകുപ്പ് അറിയിച്ചു.
ഡാളസിൽ ലോഡ്ജ് മാനേജരായിരുന്ന നാഗമല്ലയ്യയെ പ്രതി ബുധനാഴ്ച തർക്കത്തിനൊടുവിൽ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നാഗമല്ലയ്യയുടെ ഭാര്യയുടെയും മകന്റെയും മുന്നിൽവച്ചാണ് തല അറത്തുമാറ്റിയത്.
പ്രതി മാർട്ടീനസിനെതിരേ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗിച്ചതിനും കാർ മോഷണത്തിനും മുന്പ് കേസുകളെടുത്തിട്ടുണ്ട്.