മാർ കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ശിവഗിരി മഠം പ്രതിനിധികളും
Monday, December 9, 2024 1:23 AM IST
വത്തിക്കാൻ സിറ്റി: മാർ ജോർജ് കൂവക്കാട്ട് കർദിനാളായി ഉയർത്തപ്പെട്ട ചടങ്ങിൽ ശിവഗിരി മഠത്തിന്റെ പ്രതിനിധികളും പങ്കെടുത്തു.
സർവമത സമ്മേളനത്തിന്റെ സംഘാടകസമിതി ചെയർമാൻ കെ.ജി. ബാബുരാജ്, സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. സ്ഥാനാരോഹണ ചടങ്ങിനുശേഷം മാർ കൂവക്കാട്ടിനെ ശിവഗിരി മഠത്തിന്റെ ഉപഹാരം നൽകി പ്രതിനിധിസംഘം അനുമോദിച്ചു.
മഠത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചമുമ്പ് വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച വ്യക്തിയാണ് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്.