അന്വേഷണം വേണം: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
Sunday, February 18, 2024 1:04 AM IST
വാഷിംഗ്ടൺ ഡിസി: നവൽനി മരിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് സുതാര്യവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മരണവാർത്തയിൽ ഗുട്ടെരസ് നടുങ്ങിയെന്നും ഓഫീസ് കൂട്ടിച്ചേർത്തു.
ഉടനടി അന്വേഷണം വേണമെന്ന് യുഎസിലെ ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ബ്രിട്ടീഷ് സർക്കാർ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തുകയും സുതാര്യ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. നവൽനിയുടെ മരണത്തിൽ റഷ്യൻ ഭരണകൂടത്തിനാണ് പൂർണ ഉത്തരവാദിത്വമെന്നും നയതന്ത്ര വൃത്തങ്ങളെ ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. സർക്കാരിന്റെ കസ്റ്റഡിയിലുള്ള ആൾ മരിച്ചാൽ സർക്കാരിനാണ് ഉത്തരവാദിത്വമെന്നാണ് യുഎൻ മനുഷ്യാവകാശ ഓഫീസ് പ്രതികരിച്ചത്.