അവ്ഡീവ്ക നഗരം റഷ്യൻ സേന ഉടൻ പിടിക്കുമെന്ന് യുഎസ്
Saturday, February 17, 2024 1:01 AM IST
വാഷിംഗ്ടൺ ഡിസി: കിഴക്കൻ യുക്രെയ്നിലെ അവ്ഡീവ്ക നഗരം വൈകാതെ റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുമെന്ന് യുഎസ്.
യുക്രെയ്ൻ സേന നേരിടുന്ന ആയുധദൗർലഭ്യമാണ് ഇതിനു കാരണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു.
മാസങ്ങളായി രൂക്ഷയുദ്ധം നടക്കുന്ന പട്ടണം തരിപ്പണമായിക്കഴിഞ്ഞു. റഷ്യൻ സേന അടുത്ത ദിവസങ്ങളിൽ നിർണായക നേട്ടങ്ങൾ കൈവരിച്ചു. യുക്രെയ്ൻ സേനയുടെ പക്കൽ ആവശ്യത്തിനു പീരങ്കിയുണ്ടകൾ ഇല്ലാത്തതാണ് റഷ്യൻ മുന്നേറ്റത്തിന ു കാരണമെന്ന് കിർബി വിശദീകരിച്ചു.
അവ്ഡീവ്കയിൽ അവശേഷിക്കുന്ന പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ എന്തും ചെയ്യുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
യുക്രെയ്നു സൈനികസഹായം വാഗ്ദാനം ചെയ്യുന്ന പാക്കേജ് അടുത്തിടെ അമേരിക്കൻ സെനറ്റ് പാസാക്കിയിരുന്നു. എന്നാൽ, പ്രതിപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ പാക്കേജ് പരാജയപ്പെടുമെന്നാണ് സൂചന.