യുക്രെയ്നു നേരേ റഷ്യൻ ഡ്രോൺ ആക്രമണം
Monday, February 12, 2024 2:08 AM IST
കീവ്: യുക്രെയ്നു നേരേ റഷ്യയുടെ ഡ്രോൺ ആക്രമണം. റഷ്യൻ സേന അഞ്ചര മണിക്കൂറിനിടെ 45 ഡ്രോണുകളാണ് യുക്രെയ്നുനേർക്ക് പ്രയോഗിച്ചത്.
യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിനിടെയാണു റഷ്യയുടെ ഡ്രോൺ ആക്രമണം.
ഇറാൻ നിർമിത ഡ്രോണുകളിൽ 40 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
കാർഷികമേഖലയെയും തീരദേശത്തെ പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റഷ്യൻ ആക്രമണത്തിൽ മൈക്കോളൈവ് മേഖലയിൽ ഒരാൾക്കു പരിക്കേറ്റു. തീപടർന്ന് ഏതാനും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി.