ഇന്ത്യൻ വംശജ മീരാ ചന്ദിന് സിംഗപ്പുരിന്റെ പരമോന്നത കലാ പുരസ്കാരം
Thursday, December 7, 2023 1:38 AM IST
സിംഗപ്പുർ: ഇന്ത്യൻ വംശജയായ എഴുത്തുകാരി മീരാ ചന്ദ് ഉൾപ്പെടെ മൂന്നു പേർക്ക് സിംഗപ്പുരിന്റെ പരമോന്നത കലാപുരസ്കാരമായ കൾച്ചറൽ മെഡലിയൻ ലഭിച്ചു.
നോവലിസ്റ്റ് സൂചെൻ ക്രിസ്റ്റീൻ ലിം, മലയ് നർത്തകൻ ഉസ്മാൻ അബ്ദുൾ ഹമീദ് എന്നിവരാണു പുരസ്കാരം ലഭിച്ച മറ്റു രണ്ടു പേർ. പ്രസിഡന്റ് താർമൻ ഷൺമുഖരത്നത്തിൽനിന്ന് മൂവരും അവാർഡ് ഏറ്റുവാങ്ങി. 80,000 സിംഗപ്പുർ ഡോളറാണ് സമ്മാനത്തുക.
മീരാ ചന്ദിന്റെ ‘ദ പെയ്ന്റഡ് കേജ്’ (1986) ബുക്കർ പുരസ്കാരപട്ടികയിൽ ഇടം നേടിയ നോവലാണ്. മീരയുടെ പിതാവ് ഇന്ത്യക്കാരനും അമ്മ സ്വിറ്റ്സർലൻഡുകാരിയുമാണ്. 1962ൽ ഭർത്താവിനൊപ്പം ജപ്പാനിലെത്തി. 1971ൽ ഇന്ത്യയിലേക്കു മടങ്ങി. തുടർന്നാണ് സാഹിത്യരചന ആരംഭിച്ചത്.