ക്യൂബയ്ക്കുവേണ്ടി ചാരപ്പണി; യുഎസിൽ മുൻ നയതന്ത്രജ്ഞന് എതിരേ കുറ്റം ചുമത്തി
Wednesday, December 6, 2023 1:17 AM IST
മയാമി: ക്യൂബയ്ക്കുവേണ്ടി നാല്പതിലധികം വർഷം ചാരപ്പണി ചെയ്തുവെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ നയതന്ത്രജ്ഞൻ വിക്ടർ മാനുവൽ റോച്ച(73)യ്ക്കെതിരേ അമേരിക്കൻ കോടതി കുറ്റം ചുമത്തി.
ഒരു വർഷം നീണ്ട രഹസ്യനിരീക്ഷണത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
1981 മുതൽ അമേരിക്കൻ രഹസ്യങ്ങൾ ക്യൂബൻ സർക്കാരിനു ചോർത്തിക്കൊടുക്കുകയായിരുന്നു. യേൽ, ഹാർവാഡ് സർവകലാശാലകളിൽ പഠിച്ച റോച്ച ബോളീവിയ അടക്കമുള്ള രാജ്യങ്ങളിലെ യുഎസ് അംബാസഡറായിരുന്നു. 25 വർഷം യുഎസ് ദേശീയ സുരക്ഷാ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്.