ഗ്രീക്ക് ദ്വീപിനു സമീപം ചരക്കുകപ്പൽ മുങ്ങി; നാല് ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി
ഗ്രീക്ക് ദ്വീപിനു സമീപം ചരക്കുകപ്പൽ മുങ്ങി; നാല് ഇന്ത്യക്കാരടക്കം  13 പേരെ കാണാതായി
Monday, November 27, 2023 1:37 AM IST
ഏ​​ഥ​​ൻ​​സ്: ഗ്രീ​​ക്ക് ദ്വീ​​പ് ലെ​​സ്ബോ​​സി​​നു സ​​മീ​​പം ച​​ര​​ക്കു​​ക​​പ്പ​​ൽ മു​​ങ്ങി നാ​​ല് ഇ​​ന്ത്യ​​ക്കാ​​ര​​ട​​ക്കം 13 ജീ​​വ​​ന​​ക്കാ​​രെ കാ​​ണാ​​താ​​യി. ഒ​​രാ​​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. കോ​​മോ​​റോ​​സി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത റാ​​പ്ട​​ർ എ​​ന്ന ക​​പ്പ​​ലാ​​ണു മു​​ങ്ങി​​യ​​ത്.

തു​​ർ​​ക്കി​​യി​​ലെ ഈ​​സ്താം​​ബു​​ളി​​ൽ​​നി​​ന്ന് ഈ​​ജി​​പ്ത്തിലെ അ​​ല​​ക്സാ​​ണ്ട്രി​​യ​​യി​​ലേ​​ക്കു പോ​​യ ക​​പ്പ​​ലാ​​ണു മു​​ങ്ങി​​യ​​ത്. 6000 ട​​ൺ ഉ​​പ്പ് ആ​​ണു ക​​പ്പ​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്നു കോ​​സ്റ്റ് ഗാ​​ർ​​ഡ് പ​​റ​​ഞ്ഞു.

എ​​ട്ട ഈ​​ജി​​പ്റ്റു​​കാ​​രും നാ​​ല് ഇ​​ന്ത്യ​​ക്കാ​​രും ര​​ണ്ട് സി​​റി​​യ​​ക്കാ​​രു​​മാ​​യി​​രു​​ന്നു ക​​പ്പ​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഒ​​രു ഈ​​ജി​​പ്ത്തുകാ​​ര​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ​​യാ​​ണ് ക​​പ്പ​​ലി​​നു യ​​ന്ത്ര​​സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​മു​​ണ്ടാ​​യ​​ത്. ഈ​​സ​​മ​​യം മ​​ണി​​ക്കൂ​​റി​​ൽ 80 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ കാ​​റ്റു​​ണ്ടാ​​യി​​രു​​ന്നു. ലെ​​സ്ബോ​​സി​​ന് എ​​ട്ടു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​വ​​ച്ച് ക​​പ്പ​​ൽ മു​​ങ്ങി.


എ​​ട്ടു ച​​ര​​ക്കു​​ക​​പ്പ​​ലു​​ക​​ളും ര​​ണ്ടു ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും ഗ്രീ​​ക്ക് നാ​​വി​​ക​​സേ​​ന​​യു‌​​ടെ യു​​ദ്ധ​​ക്ക​​പ്പ​​ലും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​വ​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.