അടുത്തിടെ ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കാഷ്മീർ പ്രശ്നം എർദോഗൻ വീണ്ടും യുഎന്നിൽ ഉന്നയിക്കുന്നത്.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. 2020 ലെ യുഎൻ സമ്മേളനത്തിൽ കാഷ്മീരിനെക്കുറിച്ചുള്ള എർദോഗന്റെ പ്രസ്താവന ഇന്ത്യയുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.