മിസ് യൂണിവേഴ്സ്: പാക്കിസ്ഥാനിൽനിന്ന് ആദ്യ മത്സരാർഥി
Sunday, September 17, 2023 12:23 AM IST
കറാച്ചി: മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ മത്സരാർഥിയും.
മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ ജേതാവായ എറിക്ക റോബിനാണ് ഈ വർഷം നവംബറിൽ എൽ സാൽവദോറിൽ നടക്കുന്ന സൗന്ദര്യമത്സരത്തിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നത്.
കറാച്ചിയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച 24കാരിയായ എറിക്ക, മോഡൽകൂടിയാണ്.