അഫ്ഗാൻ സ്കൂളിൽ വിഷബാധ ; 77 പെൺകുട്ടികൾ ആശുപത്രിയിൽ
Tuesday, June 6, 2023 12:38 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർ ഇ പുൽ പ്രവിശ്യയിൽ വിഷപ്രയോഗത്തിനിരയായി 77 പെൺകുട്ടികൾ ആശുപത്രിയിൽ. സംഗ്ചാർക്ക് ജില്ലയിലെ രണ്ടു സ്കൂളുകളിൽ ശനി, ഞായർ ദിവസങ്ങളിലാണ് സംഭവം നടന്നത്.
ഒന്നു മുതൽ ആറു വരെ കാസിൽ പഠിക്കുന്നവർക്കാണ് വിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ അപകടനില തരണം ചെയ്തു. മനഃപൂർവം വിഷം കലർത്തിയതാണെന്നു സംശയിക്കുന്നു.