യുഎസ് സെനറ്റർക്കെതിരേ റഷ്യയുടെ അറസ്റ്റ് വാറണ്ട്
Tuesday, May 30, 2023 12:24 AM IST
മോസ്കോ: യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് റഷ്യൻ ആഭ്യന്തര മന്ത്രാലയം. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിൻഡ്സെ ഗ്രഹാം നടത്തിയ പരാമർശത്തിലാണു റഷ്യൻ നടപടി.
റഷ്യക്കാർ മരിക്കുകയാണെന്നും യുക്രെയ്നു നല്കിയ സഹായം ഏറ്റവും നല്ല രീതിയിലാണു ചെലവഴിക്കപ്പെട്ടതെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഗ്രഹാം പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതാണു റഷ്യയെ പ്രകോപിപ്പിച്ചത്.
സൗത്ത് കരോളൈനയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററാണ് ലിൻഡ്സെ ഗ്രഹാം.