അഴിമതിക്കേസിൽ മേയ് ഒന്പതിന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ പാക്കിസ്ഥാനിലുടനീളം നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതേത്തുടർന്ന് തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാക്കൾ അടക്കം 4000 പേരാണ് അറസ്റ്റിലായത്.
ഇതിനിടെ, പ്രതിഷേധത്തിനിടെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ 33 പേരെ വിചാരണയ്ക്കായി സൈന്യത്തിനു കൈമാറിയതായി ആഭ്യന്തരമന്ത്രി റാണാ സനാവുള്ള അറിയിച്ചു.
ഇമ്രാന്റെ അനുയായികൾക്കു പട്ടാള ആസ്ഥാനങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.