ശ്രീലങ്കയ്ക്ക് ഐഎംഎഫ് സാന്പത്തിക സഹായം
Wednesday, March 22, 2023 12:12 AM IST
വാഷിംഗ്ടൺ/കൊളംബോ: കടക്കെണിയിൽപ്പെട്ട ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) 300 കോടി ഡോളർ സാന്പത്തിക സഹായം പ്രഖ്യാപിച്ചു.
നാൽപത്തിയെട്ടുമാസത്തേക്ക് 300 കോടി ഡോളറിന്റെ സഹായമാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് അനുവദിച്ചത്. ശ്രീലങ്കയിൽ അതിഭീകരമായ സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് ആശ്വാസകരമായ നടപടി. ഐഎംഎഫിന്റെ കരുതൽ ധനത്തിൽനിന്ന് 228.6 കോടി അതായത് 300 കോടി ഡോളറിനു തുല്യമായ തുകയാണ് ശ്രീലങ്കയ്ക്ക് അനുവദിക്കുക.
ഏപ്രിൽ മുതലാണ് ലങ്കയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് വൻ കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോട്ടാബയ രജപക്സെ രാജ്യം വിടുകയും ചെയ്തു. ഐഎംഎഫിന്റെ അടിയന്തരസാഹയത്തെ പ്രസിഡന്റ് റെനിൽ വിക്രമസിംഹെ സ്വാഗതം ചെയ്തു.