വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റുമായി ഐസിസി
Saturday, March 18, 2023 1:30 AM IST
ദ ഹേഗ്: യുക്രയ്ൻ യുദ്ധക്കുറ്റത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). യുക്രെയ്നിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് പുടിനെതിരേയുള്ള കുറ്റം.
യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിൽനിന്ന് കുട്ടികളെ അനധികൃതമായി റഷ്യൻ ഫെഡറേഷനിലേക്കു കടത്തിയെന്ന് ഐസിസി വ്യക്തമാക്കി. റഷ്യൻ ഫെഡറേഷനിലെ ബാലാവകാശ കമ്മീഷണർ മരിയ അലെസേയേവ്നയ്ക്കെതിരേയും ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.