സഭൈക്യ സമ്മേളനം സമാപിച്ചു
Monday, February 6, 2023 12:13 AM IST
കെ​​​യ്‌​​​റോ (ഈ​​​ജി​​​പ്ത്): ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യും ഓ​​​റി​​​യ​​​ന്‍റ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളും ത​​​മ്മി​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​നട ത്തുന്ന തിനുള്ളഅ​​​ന്താ​​​രാഷ്‌ട്ര ക​​​മ്മീ​​​ഷ​​​ന്‍റെ 19-ാമ​​​ത് സ​​​മ്മേ​​​ള​​​നം ഈ​​ജി​​പ്തി​​ലെ എ​​ൽ​​ ന​​ട്രു​​ൺ താ​​ഴ്‌വര​​യി​​ലെ സെ​​​ന്‍റ് ബി​​​ഷോ​​​യി ദ​​​യ​​​റാ​​​യി​​​ൽ ജ​​​നു​​​വ​​​രി 31 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി നാ​​​ലു​​​വ​​​രെ ന​​​ട​​​ന്നു.

ജ​​​നു​​​വ​​​രി 31, ഫെ​​​ബ്രു​​​വ​​​രി ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ക​​​ത്തോ​​​ലി​​​ക്കാ, ഓ​​​റി​​​യ​​​ന്‍റ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളു​​​ടെ​ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി. മൂ​​ന്നി​​ന് കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ പോ​​​പ്പ് തേ​​​വോ​​​ദോ​​​റ​​​സ് ര​​​ണ്ടാ​​​മ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ക​​​ത്തോ​​​ലി​​​ക്കാ, ഓ​​​റി​​​യ​​​ന്‍റ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ൾ പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​നു സ​​​ഭാ ജീ​​​വി​​​ത​​​ത്തി​​​ലും ആ​​​രാ​​​ധ​​​ന​​​യി​​​ലും ഉ​​​ന്ന​​​ത​​​മാ​​​യ സ്ഥാ​​​ന​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​നോ​​​ടു​​​ള്ള​ മ​​​ധ്യ​​​സ്ഥ​ പ്രാ​​ർ​​ഥന​​യും ഭ​​​ക്തി​​​യും സ​​​ഭാജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​​യും ആ​​​രാ​​​ധ​​​ന​​​യു​​​ടെ​​​യും അ​​​വിഭാജ്യ ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തി. ​ദൈ​​​വ​​​മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ചി​​​ന്ത​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ, ഓ​​​റി​​​യ​​​ന്‍റ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​ലും പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ലു​​​മു​​​ള്ള സാ​​​മ്യ​​​വും വ്യ​​​ത്യാ​​​സ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു.


അ​​​മ​​​ലോ​​​ൽ​​​ഭ​​​വ​​ത്തി​​ലു​​ള്ള വി​​ശ്വാ​​സം, മാ​​​താ​​​വി​​​ന്‍റെ സ്വ​​​ർ​​​ഗ​​​ാരോ​​​പ​​​ണം, ജ​​​ന്മപാ​​​പം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ൽ പ​​​ഠ​​​ന വി​​​ധേ​​​യ​​​മാ​​​ക്കും. 2024 ജ​​​നു​​​വ​​​രി 22 മു​​​ത​​​ൽ 26 വ​​​രെ റോ​​​മി​​​ൽ അ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി. ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യും ഓ​​​റി​​​യ​​ന്‍റ​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളും ത​​മ്മി​​ൽ കൂ​​​ടു​​​ത​​​ൽ ദൃ​​​ശ്യ​​​മാ​​​യ ഐ​​​ക്യ​​​ത്തി​​​ലേ​​​ക്കും സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കും നീ​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് രൂ​​​പം കൊ​​​ടു​​​ക്കാ​​ൻ സ​​മ്മേ​​ള​​നം നി​​ശ്ച​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.