യുക്രെയ്ൻ യുദ്ധം: യുഎസും നാറ്റോയും നേരിട്ട് ഇടപെട്ടതായി റഷ്യ
Thursday, December 1, 2022 11:50 PM IST
മോസ്കോ: ആയുധങ്ങൾ നൽകിയും സൈനികരെ പരിശീലിപ്പിച്ചും യുഎസും നാറ്റോ സഖ്യവും യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ട് ഇടപെടുന്നതായി റഷ്യ. ബ്രിട്ടൻ, ജർമനി, ഇറ്റലി രാജ്യങ്ങൾ യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതിനൊപ്പംതന്നെ സൈന്യത്തിനു പരിശീലനവും നൽകുന്നുണ്ട്.
യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇത്തരത്തിലുള്ള പാശ്ചാത്യ ഇടപെടലുകൾ കാരണമായെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്കു തയാറാണ്. ചർച്ചയ്ക്കു നേതൃത്വം നൽകില്ല, എല്ലാവരെയും ശ്രവിക്കാൻ റഷ്യ സന്നദ്ധമാണ്- ലാവ്റോവ് വ്യക്തമാക്കി.
യുക്രെയ്നിലെ വൈദ്യുതി കേന്ദ്രങ്ങൾക്കു നേരേ റഷ്യ നടത്തിയ ആക്രമണം ലക്ഷക്കണക്കിന് ആളുകളെ ഇരുട്ടിലാക്കിയെന്നും ലവ്റോവ് സമ്മതിച്ചു.