അഫ്ഗാൻ മദ്രസയിൽ സ്ഫോടനം; പത്തു വിദ്യാർഥികൾ കൊല്ലപ്പെട്ടു
Thursday, December 1, 2022 12:01 AM IST
ഇസ്ലാമാബാദ്: വടക്കൻ അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ പത്തു വിദ്യാർഥികൾ കൊല്ലപ്പെട്ടു.
നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. സമാൻഗൻ പ്രവിശ്യയുടെ തലസ്ഥാനമായ ഐബാക്കിലാണു സ്ഫോടനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിനു പിന്നിലെന്നു സംശയമുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനു ശേഷം ഐഎസ് ഭീകരർ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.