വിദേശികൾക്കു വാടക ഗർഭധാരണം വിലക്കുമെന്ന് റഷ്യ
Monday, November 28, 2022 1:27 AM IST
മോസ്കോ: വിദേശികൾ റഷ്യൻ സ്ത്രീകളെ വാടക ഗർഭധാരണത്തിന് ഉപയോഗിക്കുന്നതു തടയുന്ന നിയമം റഷ്യയിൽ നടപ്പാക്കുമെന്നു സ്പീക്കർ വോളോഡിൻ അറിയിച്ചു. വാടകഗർഭധാരണത്തിലൂടെ പിറന്ന 45,000 കുട്ടികളെയാണ് കഴിഞ്ഞവർഷങ്ങളിൽ റഷ്യയിൽനിന്നു കടത്തിക്കൊണ്ടുപോയത്. ഇത് കുട്ടികളെ കടത്തലാണെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പണത്തിനുവേണ്ടി ഗർഭം വാടകയ്ക്കു നല്കുന്നതു റഷ്യയിൽ നിയമവിരുദ്ധമാണ്.