തടവുകാരെ കൈമാറി അമേരിക്കയും താലിബാനും
Tuesday, September 20, 2022 12:16 AM IST
വാഷിംഗ്ടൺ ഡിസി: തടവുകാരെ പരസ്പരം കൈമാറി അമേരിക്കയും താലിബാനും. രണ്ടു വർഷത്തിലേറെ താലിബാന്റെ തടങ്കലിലായിരുന്ന അമേരിക്കൻ കോൺട്രാക്ടർ മാർക് ഫ്രെറിച്സിനെ മോചിപ്പിച്ചപ്പോൾ പകരം താലിബാൻ അംഗവും മയക്കുമരുന്നു വ്യാപാരിയുമായ ബഷീർ നൂർസായിയെ യുഎസ് മോചിപ്പിച്ചു.
അഫ്ഗാനിസ്ഥാനിൽ ഒരു ദശകത്തോളമുണ്ടായിരുന്ന റിട്ട. നേവി ഉദ്യോഗസ്ഥനായ മാർക്കിനെ 2020 ജനുവരിയിലാണു താലിബാനുമായി ബന്ധമുള്ള ഹഖാനി നെറ്റ്വർക്ക് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയത്. ഇതിനു പകരമായി 17 വർഷവും ആറു മാസവും ഗ്വാണ്ടനാനോയിലെ തടങ്കലിലായിരുന്നു നൂർസായി. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ബൈഡൻ ഭരണകൂടം പ്രതികരിച്ചില്ല.
യുഎസ്-താലിബാൻ ബന്ധത്തിൽ പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.