അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകന്പം; അഞ്ചു മരണം
Friday, June 24, 2022 11:47 PM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ഗയാൻ ജില്ലയിൽ വീണ്ടും ഭൂചലനം. അഞ്ചു പേർ മരിക്കുകയും 11 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച ഭൂകന്പം നേരിട്ട സ്ഥലമാണിത്.
ഇതിനിടെ പക്തിക, ഖോസ്ത് പ്രവിശ്യകളിൽ ബുധനാഴ്ച യുണ്ടായ ഭൂകന്പത്തിൽ മരണം 1,150 ആയെന്ന് അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. 1,600 പേർക്കു പരിക്കേറ്റു. 3,000 ഭവനങ്ങളും മറ്റു കെട്ടിടങ്ങളും തകർന്നു.