ഘാനയിൽ റോഡ് അപകടത്തിൽ 17 മരണം
Saturday, January 22, 2022 12:02 AM IST
അക്ര (ഘാന): പടിഞ്ഞാറൻ ഘാനയിൽ സ്ഫോടക വസ്തുക്കളുമായി പോയ വാഹനവും ബൈക്കും കൂട്ടിയിടിച്ച് 17 പേർ മരിച്ചു.
ബൊഗോസോയ്ക്കു സമീപം അപിയേത്തിലാണ് അപകടം. ഖനിയിലേക്ക് സ്ഫോടക വസ്തുവുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സ്ഫോടനത്തിൽ 57 പേർക്കു പരിക്കേറ്റു.