കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം
Monday, January 17, 2022 1:19 AM IST
കാബൂൾ: താലിബാൻ തടവിലാക്കിയ വനിതാ സൈനിക ഉദ്യോഗസ്ഥയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടും രണ്ടു ദിവസം മുന്പ് ഹസാര യുവതിയെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
താലിബാൻ തടവിലാക്കിയ അലിയ അസീസിയെ ജയിലിൽനിന്ന് മോചിപ്പിക്കണെന്നാവശ്യപ്പെട്ടാണ് വനിതകൾ ഒത്തുകൂടിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ താലിബാൻ കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. ആളുകളെ ഉണരുവിൻ, കറുത്തദിനങ്ങൾ വരുന്നൂ എന്ന് മുദ്രാവാക്യം മുഴക്കിയാണ് വനിതകൾ പ്രതിഷേധപ്രകടനം നടത്തിയത്.