ഡച്ച് രാജാവ് സ്വർണ കുതിരവണ്ടി ഉപേക്ഷിച്ചു
Saturday, January 15, 2022 12:00 AM IST
ആംസ്റ്റർഡാം: കൊളോണിയൽ പാരന്പര്യത്തിന്റെ ഓർമകളുണർത്തുന്ന സ്വർണ കുതിരവണ്ടി ഇനി ഉപയോഗിക്കില്ലെന്നു നെതർലൻഡ്സിലെ വില്യം അലക്സാണ്ടർ രാജാവ് അറിയിച്ചു.
പാർലമെന്റിന്റെ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കാനായി രാജാവ് വന്നിരുന്നത് ഈ വണ്ടിയിലായിരുന്നു. 2015 മുതൽ ഉപയോഗത്തിലില്ലാത്ത ഇത് ഇപ്പോൾ ആംസ്റ്റർഡാം മ്യൂസിയത്തിലാണുള്ളത്.
വണ്ടിയുടെ ഒരു വശത്ത് ഡച്ചുകാരുടെ കൊളോണിയൽ പാരന്പര്യം വ്യക്തമാക്കുന്ന ചിത്രമുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ആളുകൾ കാണിക്ക നല്കുന്നതും ഡച്ചുകാർ പകരമായി നാഗരികത പ്രദാനം ചെയ്യുന്നതുമാണു ചിത്രത്തിന്റെ പ്രമേയം.
രാജ്യത്തെ വലിയൊരു വിഭാഗത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നു രാജാവ് പുറത്തിറക്കിയ വീഡിയോയിൽ സമ്മതിച്ചു.