വിമാനാപകടം; ഇന്ത്യൻ വംശജനായ ഹൃദ്രോഗ വിദഗ്ധൻ മരിച്ചു
Tuesday, October 12, 2021 11:20 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ കലിഫോർണയയിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജനായ പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. സുഗതാദാസ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു.
യുമ റീജണൽ മെഡിക്കൽ സെന്ററിൽ കാർഡിയോളജിസ്റ്റായിരുന്നു ദാസ്. ദാസിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന സി 340 വിമാനമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ന് അപകടത്തിൽപ്പെട്ടത്.
സാന്റീയിലെ സാന്റനാ ഹൈസ്കൂളിനു സമീപം ആൾതാമസമുള്ള സ്ഥലത്ത് വിമാനം തകർന്നു വീണു കത്തിയമർന്നു.