കോവിഡ് വാക്സിന്റെ പേറ്റന്റ് പിൻവലിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ഫ്രാൻസിസ് മാർപാപ്പ
Sunday, May 9, 2021 12:26 AM IST
റോം: കോവിഡ് വാക്സിനുള്ള ബൗദ്ധികസ്വത്തവകാശം പിൻവലിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പയും.
വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിനു പുതിയ നീക്കം കാരണമാകും. ആഗോളതലത്തിൽ കോവിഡ് വാക്സിൻ ഉറപ്പാക്കുന്നതിനുള്ള നീതിപൂർവകമായ ഒരു മനോഭവത്തിലേക്കു പേറ്റന്റ് താത്കാലികമായി പൻവലിക്കാനുള്ള തീരുമാനം നമ്മെ നയിക്കുന്നു. വ്യത്യസ്തവും സമന്വയപൂർണവും നീതിപൂർവ്വവും സുസ്ഥിരവുമായ ഒരു സാന്പത്തിക മാതൃക സൃഷ്ടിക്കാൻ ഐക്യത്തിന്റെ മനോഭാവം നമ്മെ പ്രാപ്തമാക്കുമെന്നും വീഡിയോ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.