പാക്കിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ ഹിന്ദു യുവതിക്കു വിജയം
പാക്കിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയിൽ ഹിന്ദു യുവതിക്കു വിജയം
Sunday, May 9, 2021 12:26 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് സ​​​​ർ​​​​വീ​​​​സ​​​സി(​​​​പി​​​​എ​​​​എ​​​​സ്)​​​​ലേ​​​​ക്ക് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ​​​​സ് (സി​​​​എ​​​​സ്എ​​​​സ്)- 2020 പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഹി​​​​ന്ദു യു​​​​വ​​​​തി​​​​ക്ക് മി​​​ക​​​ച്ച​​​ വി​​​​ജ​​​​യം. സി​​​​ന്ധ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സി​​​​ക്കാ​​​​ർ​​​​പു​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​ബി​​​​ബി​​​​എ​​​​സ് ഡോ​​​​ക്ട​​​​ർ സ​​​​നാ രാ​​​​മ​​​​ച​​​​ന്ദ് ആ​​​​ണ് സി​​​​എ​​​​സ്എ​​​​സ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ​​​​ത്.


എ​​​​ഴു​​​​ത്തുപ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത 18,553 പേ​​​​രി​​​​ൽ​​​​നി​​​​ന്ന് 221 പേ​​​​രെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. പി​​​​എ​​​​എ​​​​സി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ദ്യ ഹി​​​​ന്ദു യു​​​​വ​​​​തി​​​​യാ​​​​ണ് സ​​​​ന​​​​യെ​​ന്ന് ബി​​​​ബി​​​​സി ഉ​​​​ർ​​​​ദു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. മ​​​​ഹീ​​​​ൻ ഹു​​​​സൈ​​​​ൻ എ​​​​ന്ന യു​​​​വ​​​​തി​​​​ക്കാ​​​ണ് ഇ​​​​ത്ത​​​​വ​​​​ണ സി​​​​എ​​​​സ്എ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.