കാപ്പിറ്റോൾ കലാപം: നൂറു പേർ അറസ്റ്റിൽ
Friday, January 15, 2021 11:54 PM IST
വാഷിംഗ്ടൺ ഡിസി: കാപ്പിറ്റോൾ മന്ദിരത്തിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയ നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രേ അറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്ക്കു സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ പേർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറിനാണ് പ്രസിഡന്റ് ട്രംപിന്റെ അനുയായികൾ യുഎസ് കോൺഗ്രസിന്റെ ആസ്ഥാനമായ കാപ്പിറ്റോൾ മന്ദിരത്തിൽ കലാപം നടത്തിയത്. ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ കോൺഗ്രസ് സമ്മേളിക്കവേ ആയിരുന്നു സംഭവം. കലാപത്തിനു പ്രേരണ നല്കിയെന്ന കുറ്റം ചുമത്തി കോൺഗ്രസിലെ ജനപ്രതിനിധി സഭ പ്രസിഡന്റ് ട്രംപിനെ കഴിഞ്ഞദിവസം ഇംപീച്ച് ചെയ്തു.