ന്യൂയോർക്കിൽ വെടിവയ്പ്: രണ്ടു മരണം
Saturday, September 19, 2020 11:55 PM IST
ന്യുയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ വിരുന്നുസത്കാരത്തിനിടെ വെടിവയ്പിൽ രണ്ടുപേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു.
ന്യൂയോർക്കിന്റെ വടക്കൻ പ്രദേശത്തെ റോചസ്റ്ററിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 18 വയസുള്ള യുവാവും ഇരുപത്തിരണ്ടുകാരിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരതരമല്ലെന്നും അദ്ദേഹം അറിയിച്ചു.