നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളുമായി ലോക നേതാക്കൾ
Friday, September 18, 2020 11:22 PM IST
വാഷിംഗ്ടൺ ഡിസി: ഏഴുപതു വയസ് പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് ലോക നേതാക്കൾ.
ജന്മദിന ആശംസകൾ നേരുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് തന്റെ ട്വിറ്ററിൽ വ്യാഴാഴ്ച കുറിച്ചു. മോദി മഹാനായ നേതാവും വിശ്വസ്ത സുഹൃത്തുമാണ്. അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപ് പരിപാടിക്കിടെ ട്രംപും ഭാര്യ മെലാനിയയും മോദിക്കൊപ്പം നിൽക്കുന്ന പടവും പോസ്റ്റ് ചെയ്തു. നമ്മുടെ സൗഹൃദം ദൃഢമാണെന്നു മോദി മറുപടിയായി ഇന്നലെ ട്വീറ്റ് ചെയ്തു.
റഷ്യൻ പ്രസിഡന്റ് പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ മുതലായവരും മോദിക്ക് ആശംസ നേർന്നു.