അഭയാർഥിബോട്ട് മുങ്ങി 24 മരണം
Tuesday, September 15, 2020 11:19 PM IST
ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 24 പേർ മരിച്ചതായി യുഎൻ കുടിയേറ്റവകുപ്പ് അറിയിച്ചു. മൊറോക്കോ, ഈജിപ്ത് എന്നിവടങ്ങളിൽനിന്നു യൂറോപ്പിൽ കുടിയേറാൻ ശ്രമിച്ചവരുടെ മൂന്നു ബോട്ടുകളിലൊന്ന് അപകടത്തിൽപ്പെട്ടതായി ലിബിയൻ കോസ്റ്റ്ഗാർഡ് കണ്ടെത്തുകയായിരുന്നു. മറ്റു ബോട്ടുകളിലുണ്ടായിരുന്ന 45 പേരെ തീരത്തെത്തിച്ചു.
ആഫ്രിക്കൻ, അറബി മേഖലയിൽനിന്നുള്ളവർ ലിബിയവഴി മെഡിറ്ററേനിയൻ മുറിച്ചുകടന്നാണു യൂറോപ്പിലെത്താറുള്ളത്. സുരക്ഷാ മുന്നൊരുക്കങ്ങളില്ലാത്ത യാത്രയിൽ ബോട്ടു മുങ്ങുന്നത് പതിവാണ്. ഓഗസ്റ്റിൽ ഇങ്ങനെ 45 പേർ മരിച്ചിരുന്നു.