ജോർദാനിലെ പട്ടാള ഗോഡൗണിൽ സ്ഫോടനം
Friday, September 11, 2020 11:59 PM IST
അമ്മാൻ: ജോർദാനിൽ കരസേനാ ഗോഡൗണിൽ സ്ഫോടനങ്ങൾ. ഇന്നലെ പുലർച്ചെയുണ്ടായ സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണു റിപ്പോർട്ട്. സർക്കാ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗൺ സുരക്ഷാ കാരണങ്ങളാൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഉപയോഗശൂന്യമായ മോർട്ടാർ ഷെല്ലുകളാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. അടുത്തദിവസങ്ങളിലെ വർധിച്ച താപനില കാരണം, ഷെല്ലുകളിൽ രാസപ്രവർത്തനം നടന്നതാണു സ്ഫോടനങ്ങൾക്കു കാരണമെന്ന് പട്ടാളം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.