ജയശങ്കറും വാംഗ്‌യിയും മോ​​സ്കോ​​യി​​ൽ ചർച്ച നടത്തി
Friday, September 11, 2020 12:07 AM IST
മോ​​സ്കോ: വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റും ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി വാം​​ഗ് യി​​യും ഇ​​ന്ന​​ലെ രാ​​ത്രി മോ​​സ്കോ​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. കി​​ഴ​​ക്ക​​ൻ ല​​ഷാ​​ങ്ഹാ​​യി കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ(​​എ​​സ്‌​​സി​​ഒ) സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി​​രു​​ന്നു ഇ​​രു​​വ​​രും മോ​​സ്കോ​​യി​​ലെ​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും ചൈ​​നീ​​സ് പ്ര​​തി​​രോ​​ധ മ​​ന്ത്രി വെ​​യ് ഫെ​​ൻ​​ഗ​​യും മോ​​സ്കോ​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.