ഇന്ത്യൻ ചാനലുകൾക്കുള്ള നിരോധനം നേപ്പാൾ ഭാഗികമായി നീക്കി
Monday, July 13, 2020 11:52 PM IST
കാഠ്മണ്ഡു: ഇന്ത്യയിലെ സ്വകാര്യ വാർത്താ ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നേപ്പാൾ ഭാഗികമായി നീക്കി. കേബിൾ ഓപ്പറേറ്റർമാരുടെ യോഗമാണു തീരുമാനമെടുത്തത്. ഏതാനും ചാനലുകൾക്കു മാത്രമാണു നിരോധനമെന്നു ടെലിവിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ധുർബ ശർമ പറഞ്ഞു. നേപ്പാളിനെതിരെ വാർത്ത നല്കുകയാണെന്നാരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദൂരദർശൻ ഒഴികെയുള്ള വാർത്താ ചാനലുകളുടെ സംപ്രേഷണം കേബിൾ ടെലിവിഷൻ ഓപ്പറേറ്റേഴ്സ് നിരോധിച്ചത്.