ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ചു
Thursday, June 25, 2020 12:21 AM IST
ന്യൂയോർക്ക്: ഇന്ത്യയിൽനിന്നു യുഎസിൽ കുടിയേറിയ കുടുംബത്തിലെ മൂന്നു പേർ സ്വവസതിയിലെ കുളത്തിൽ മുങ്ങിമരിച്ചു. ഭരത് പട്ടേൽ(62), മരുമകൾ നിഷ(33), നിഷയുടെ എട്ടു വയസുള്ള മകൾ എന്നിവരാണു മരിച്ചത്. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രൺസ്വിക്കിലെ വസതിയുടെ പിന്നിലുള്ള കുളത്തിലാണ് തിങ്കളാഴ്ച മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.