പത്തനംതിട്ട സ്വദേശി സൗദിയിൽ മരിച്ചു
Tuesday, May 26, 2020 11:56 PM IST
റിയാദ്: മലയാളി യുവാവ് സൗദിയിൽ മരിച്ചു. പത്തനംതിട്ട വെട്ടൂർ കുമ്പഴ സ്വദേശി ഇടയാടിയിൽ പുത്തൻവീട്ടിൽ ബിജു ദേവരാജൻ (48) ആണ് റിയാദ് എക്സിറ്റ് ആറിലെ താമസസ്ഥലത്ത് മരിച്ചത്. ഞായറാഴ്ച രാത്രി 11ന് ഉറങ്ങാൻ കിടന്ന ബിജു പിറ്റേന്നു ജോലിക്കു വരാത്തതു കാരണം അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് ഇദ്ദേഹം മരിച്ചു കിടക്കുന്നതു കണ്ടത്. എക്സിറ്റ് ആറിലുള്ള വെൽക്കം റസ്റ്ററന്റിലെ ജീവനക്കാരൻ ആയിരുന്നു. 25 വർഷമായി റിയാദിലാണ്. ഭാര്യ: പ്രസീദ. മകൾ: അനന്യ.