ക​​​നേ​​​ഡി​​​യ​​​ൻ ന​​​ടി ഷേ​​​ർ​​​ളി ഡ​​​ഗ്ല​​​സ് അ​​​ന്ത​​​രി​​​ച്ചു
Tuesday, April 7, 2020 12:09 AM IST
ടൊ​​​റേ​​​ന്‍റോ: ക​​​നേ​​​ഡി​​​യ​​​ൻ ന​​​ടി​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ഷേ​​​ർ​​​ളി ഡ​​​ഗ്ല​​​സ് (86) അ​​​ന്ത​​​രി​​​ച്ചു. ന്യുമോ​​​ണി​​​യാ​​​യാ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത രോ​​​ഗ​​​ബാ​​​ധ​​​യാ​​​യി​​​രു​​​ന്നെ​​​ന്നു മ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ കീ​​​ഫ​​​ർ സ​​​ത​​​ർ​​​ലാ​​​ൻ​​​ഡ് അ​​​റി​​​യി​​​ച്ചു.

കാ​​​ന​​​ഡ​​​യി​​​ലെ സ​​​സ്കേ​​​ച്ച​​​വാ​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ഷേ​​​ർ​​​ളി​​​യു​​​ടെ പി​​​താ​​​വ് ടോ​​​മി ഡ​​​ഗ്ല​​​സ്. ഹോ​​​ളി​​​വു​​​ഡി​​​ലും തി​​​ള​​​ങ്ങി​​​യ ഷേ​​​ർ​​​ളി സ്റ്റാ​​​ൻ കു​​​ബ്രി​​​ക്കി​​​ന്‍റെ ലോ​​​ലി​​​റ്റ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ടി​​​വി ഫി​​​ലി​​​മി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നു ജ​​​മി​​​നി അ​​​വാ​​​ർ​​​ഡ് നേ​​​ടി. പു​​​ത്രി സാ​​​റാ സ​​​ത​​​ർ​​​ലാ​​​ൻ​​​ഡും ന​​​ടി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.