ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാർക്ക് കൊറോണയില്ല
Wednesday, February 12, 2020 12:22 AM IST
ടോക്കിയോ: ജാപ്പനീസ് തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാർക്കാർക്കും ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്. ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച ജാപ്പനീസ് തീരത്ത് കപ്പലിൽ 3,711 പേരാണുള്ളത്. 130 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽപേർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരെയും മാസ്ക് ധരിപ്പിച്ചു. ഡക്കില്ലേക്ക് ആരെയും കടത്തിവിടുന്നില്ല. പരമാവധി സമയം സ്വന്തം കാബിനിൽ ചെലവഴിക്കാനാണ് നിർദേശം.