ഈജിപ്റ്റിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു
Tuesday, February 11, 2020 12:24 AM IST
കയ്റോ: അപ്പർ ഈജിപ്റ്റിലെ മിന്യാ പ്രവിശ്യയിൽ മൈക്രോബസും ട്രക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ 11 പേർമരിക്കുകയും പത്തുപേർക്കു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മരുഭൂമിയിലെ റോഡിന്റെ ശോച്യാവസ്ഥയാണ് അപകടത്തിനു കാരണം.
ദക്ഷിണ പ്രവിശ്യയായ അസ്വാനിൽ ഒരു റോഡപകടത്തിൽ 13 പേർ കൊല്ലപ്പെട്ടത് ദിവസങ്ങൾക്കു മുന്പാണ്.