സൈബീരിയയിൽ ബസ് നദിയിൽ വീണ് 19 മരണം
Monday, December 2, 2019 12:47 AM IST
മോസ്കോ: കിഴക്കൻ സൈബീരിയയിലെ ഷ്റെടൻസ്ക് നഗരത്തിൽ തണുത്തുറഞ്ഞു കിടക്കുന്ന നദിയിലേക്ക് ബസ് മറിഞ്ഞ് കുറഞ്ഞത് 19 പേർ മരിച്ചു. 21 പേർക്കു പരിക്കേറ്റു. ഷ്റെടൻസ്കിൽനിന്ന് ചിത്തായിലേക്കു പോയ ബസ് പാലത്തിൽനിന്നു താഴേക്കു വീഴുകയായിരുന്നു. അപകടസ്ഥലത്തേക്ക് മെഡിക്കൽ സംഘവുമായി രണ്ടു ഹെലികോപ്റ്ററുകൾ അയച്ചെന്നു പ്രാദേശിക ഗവർണറുടെ ഓഫീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ അധികൃതർ പറഞ്ഞു.