ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കണ്വൻഷൻ ആരംഭിച്ചു
Tuesday, October 22, 2019 11:56 PM IST
നോറിച്ച് : ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതയുടെ ത്രിതീയ ബൈബിൾ കണ്വൻഷൻ നോറിച്ച് സെന്റ് ജോണ് കത്തീഡ്രലിൽ ആരംഭിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഫാ. ജോർജ് പനയ്ക്കൽ വി.സി, ഫാ. ആന്റണി പറങ്കിമാലിൽ വി.സി., ഫാ. ജോസഫ് എടാട്ട് വി. സി. എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളിൽ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വൻഷൻ നയിക്കുന്നത്.
കേംബ്രിഡ്ജ് റീജണിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ മാർ ജോസഫ് സ്രാന്പിക്കൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സഹകാർമികരായി. ഫാ. തോമസ് പാറക്കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. റീജണൽ ഡയറക്ടർ റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ നന്ദിയർപ്പിച്ചു. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.