60 ലക്ഷം ഡോളറിന്റെ സ്വർണ ടോയ്ലെറ്റ് മോഷണം പോയി
Monday, September 16, 2019 12:21 AM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷെയറിൽനിന്നു മോഷണം പോയ സ്വർണ ടോയ്ലറ്റ് വീണ്ടെടുക്കാൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. വിൻസ്റ്റൺ ചർച്ചലിന്റെ ജന്മഗൃഹമായ ബ്ലെൻഹെയിം കൊട്ടാരത്തിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണു മോഷണം പോയത്.
ഇറ്റാലിയൻ കലാകാരൻ മൗറീസിയോ കാറ്റെലാന്റെ എക്സിബിഷന്റെ ഭാഗമായിട്ടാണ് ടോയ്ലെറ്റ് കലാസൃഷ്ടി കൊട്ടാരത്തിൽ പ്രദർശനത്തിനുവച്ചത്.
18 കാരറ്റ് സ്വർണത്തിൽ നിർ മിച്ച ടോയ്ലെറ്റിന് 60 ലക്ഷം ഡോളർ വില അനുമാനിക്കുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിക്കടുത്താണ് മോഷണം നടന്നത്. സംഭവത്തിൽ അറുപത്താറുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.