ജഡ്ജിയെ ആക്രമിച്ച പാക് അഭിഭാഷകന് 18വർഷം തടവ്
Thursday, May 23, 2019 11:31 PM IST
ലാഹോർ: കേസ് വിചാരണവേളയിൽ ജഡ്ജിക്കു നേരേ കസേര വലിച്ചെറിഞ്ഞ അഭിഭാഷകന് ഫൈസലാബാദ് ഭീകരവിരുദ്ധ കോടതി പതിനെട്ടര വർഷം തടവും 25000രൂപ പിഴയും വിധിച്ചു.
ഫൈസലാബാദിലെ ഡിസ്ട്രിക്ട് കോടതി ജഡ്ജി ഖാലിദ് മഹമൂദ് വരായിച്ചിനു നേർക്കാണ് അഭിഭാഷകൻ ഇമ്രാൻ മിൻജ് കസേര വലിച്ചെറിഞ്ഞത്. ജഡ്ജിക്കു പരിക്കേറ്റു. പാക് പഞ്ചാബ് ബാർ കൗൺസിൽ മിൻജിന്റെ ലൈസൻസ് റദ്ദാക്കി.