നടി രാധിക അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, April 22, 2019 12:42 AM IST
കൊളംബോ: ഈസ്റ്റർദിനത്തിൽ കൊളംബോയിൽ 158 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയിൽനിന്ന് നടി രാധിക ശരത്കുമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശ്രീലങ്കൻ സന്ദർശനത്തിനായി കൊളംബോയിൽ എത്തിയ രാധിക സ്ഫോടനം നടന്ന സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഹോട്ടലിൽനിന്നു പുറത്തുപോയതിനു പിന്നാലെ സ്ഫോടനം ഉണ്ടായതിനാൽ രാധിക രക്ഷപ്പെടുകയായിരുന്നു.
താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും അവർ പറഞ്ഞു.