പരിസ്ഥിതിവാദികളുടെ രാജ്യാന്തരബന്ധം അന്വേഷിക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
Sunday, September 8, 2024 1:42 AM IST
കൊച്ചി: കേരളത്തിലെ പരിസ്ഥിതിവാദികളുടെയും പരിസ്ഥിതിപ്രസ്ഥാനങ്ങളുടെയും രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുകളും ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃത്വ സമ്മേളനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
നഗരങ്ങളിലെ വന്‍കിട പാര്‍പ്പിടങ്ങളില്‍ താമസിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പരിസ്ഥിതി സമ്മേളനം നടത്തുന്നവരുടെ പരിസ്ഥിതി കാപട്യം കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹം തിരിച്ചറിയണം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങളുടെ ഉത്തരവാദികള്‍ കര്ഷകരാണോയെന്നും സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ചോദിച്ചു.
വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍, സുരക്ഷിതമാണ് വയനാട്, പരിസ്ഥിതി മൗലികവാദികളില്നിന്നു വയനാടിനെ സംരക്ഷിക്കുക എന്ന സന്ദേശവുമായി നാളെ രാവിലെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കല്പറ്റ പുത്തൂര്‍വയല്‍ അക്ഷയ സെന്റര്‍ ജംഗ്ഷനില്‍ ബഹുജന സമ്മേളനം സംഘടിപ്പിക്കുമെന്ന് കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന നേതൃസമ്മേളനത്തില്‍ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍ ഫൗണ്ടേഷന് ചെയര്മാന് ജെയിംസ് വടക്കന്‍, ഇടുക്കി അതിജീവന പോരാട്ട സമിതി പ്രസിഡന്റ് റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ് ചെയര്മാന് മുതലാംതോട് മണി, റോജര്‍ സെബാസ്റ്റ്യന്‍, ജോസുകുട്ടി ഒഴുകയില്‍, ജിനറ്റ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.