‘തിര’ ഷോര്‍ട്ഫിലിം ഫെസ്റ്റിവല്‍
Sunday, October 12, 2025 1:31 AM IST
കൊച്ചി: സീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആര്‍ട് (സീക്ക) ‘തിര’ എന്നപേരില്‍ ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തും.
ഡ്രീം, ഇക്വാളിറ്റി, ചൈല്‍ഡ് അബ്യൂസ്, പെറ്റ് ലവ് എന്നീ വിഷയങ്ങളിലാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്. 25ന് രജിസ്ട്രേഷന് അവസാനിപ്പിക്കും. എന്‍ട്രികള്‍ നവംബര്‍ 25ന് ലഭിക്കണം.
മികച്ച ഷോര്‍ട് ഫിലിം, മികച്ച സംവിധായകന്, മികച്ച എഡിറ്റര്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കും. ഡിസംബര്‍ 14ന് തെരഞ്ഞെടുത്ത 10 സിനിമകളുടെ പ്രദര്‍ശനം നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 7034341034. സീക്ക കൊച്ചിന് ഡയറക്ടര്‍ റീഷ്മ വിപിന്‍, പ്രഞ്ചല്‍ സതീഷ്, അമിത് കൃഷ്ണ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.