പ്രതികാരം ചോദിക്കുമെന്നു വി.ഡി. സതീശൻ
Sunday, October 12, 2025 1:31 AM IST
തിരുവനന്തപുരം: ഷാഫി പറന്പിലിന്റെ ചോര നിലത്തു വീണിട്ടുണ്ടെങ്കിൽ അതിനു പ്രതികാരം ചോദിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാരിന്റെ ശന്പളം പറ്റുന്ന പോലീസുകാർ എകെജി സെന്ററിൽ നിന്നല്ല ശന്പളം പറ്റുന്നതെന്ന് ഓർത്തിരുന്നാൽ അവർക്കു നന്നായിരിക്കും.
ഗൂഢാലോചനയ്ക്കും അക്രമങ്ങൾക്കും നേതൃത്വം നൽകിയ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
ശബരിമലയിൽ പ്രതിരോധത്തിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെങ്കിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു.