മുനമ്പം ജനതയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സിഎല്‍സി
Sunday, October 12, 2025 1:31 AM IST
കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി സ്വാഗതാര്‍ഹമാണെന്നും ഏറെ പ്രത്യാശ നല്‍കുന്നതാണെന്നും സംസ്ഥാന സിഎല്‍സി.
മുനമ്പം ജനതയ്ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടു വയ്പാണ് ഈ വിധിയെന്നും മുനമ്പം ജനതയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ സിഎല്‍സി എന്നും കൂടയുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍ പ്രമേയം അവതരിപ്പിച്ചു. ട്രഷറര്‍ നിതീഷ് ജസ്റ്റിന്, ഭാരവാഹികളായ സിനോബി ജോയ്, റീത്ത ദാസ്, ഡോണ ഏണസ്റ്റിന്, മീട്ടു മനോജ്, സി.കെ. ഡാനി, ബിനോയ് ജോസി തുടങ്ങിയവര്‍ പ്രസംഗിച്ചു.